സെറീനയുടെ അമ്മയും എത്തി, മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് കുടുംബാംഗങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂണ്‍ 2023 (14:45 IST)
12 ആഴ്ചകളായി കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടിയാണ് ഫാമിലി വീക്ക്. ഷിജു, നാദിറ എന്നിവരുടെ കുടുംബാംഗങ്ങളാണ് കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയത്. സെറീനയുടെയും റെനീഷയുടെയും വീട്ടുകാരാണ് ഇന്നത്തെ എപ്പിസോഡില്‍ എത്തുക.
സെറീനയുടെ അമ്മയാണ് ഇന്ന് ആദ്യം വീടിനകത്തേക്ക് എത്തുക. സെറീനയുടെ അമ്മയ്ക്കായി വീട്ടിന്റെ മുറ്റത്ത് കാത്തിരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് കുറച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ എന്ത് പറഞ്ഞാലും എന്ന് തുടങ്ങുന്ന പാട്ട് പ്ലേ ചെയ്തതും എല്ലാവരും ഉറപ്പിച്ചു അത് സെറീനയുടെ അമ്മ തന്നെയായിരിക്കും എന്ന്.
മുന്‍വാതിലിലൂടെ അമ്മയെത്തിയതും ആദ്യം ഒന്ന് സെറീന നിന്നെങ്കിലും പിന്നെ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിക്കുകയായിരുന്നു ചെയ്തത്.അമ്മ അധികം സംസാരിക്കാത്ത ആളാണെന്നും ചിരിച്ചുകൊണ്ട് നില്‍ക്കുകയേ ഉള്ളൂവെന്നും സെറീന ആദ്യമേ പറഞ്ഞിരുന്നു.അമ്മയും മകളും ബെഡ്‌റൂം ഏരിയയില്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. മറ്റുള്ളവരുമായി അമ്മ സംസാരിച്ചു.
മത്സരം അവസാനിപ്പിക്കാന്‍ ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ എന്നതിനാലും വീട്ടുകാരെ കാണാന്‍ ആയതിലും മത്സരാര്‍ത്ഥികള്‍ ആവേശത്തിലാണ്. 
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍