വിവാഹ തട്ടിപ്പ് വിരുതൻ പോലീസ് കസ്റ്റഡിയിൽ

എകെജെ അയ്യർ
ഞായര്‍, 24 മാര്‍ച്ച് 2024 (11:12 IST)
വയനാട്: വിവാഹ തട്ടിപ്പു വിരുതൻ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി ചുണ്ടയിൽ എസ്റ്റേറ്റ് വലിയ പീടിയേക്കൽ വി.പി.ജംഷീർ എന്ന യുവാവാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്.
 
പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് മാത്രം യോഗത്തായുള്ള ഇയാൾ എൻജിനീയർ എന്ന് പറഞ്ഞു ഇൻസ്റാഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും പിന്നീട് പ്രേമം നടിച്ചു സ്വർണ്ണവും പണവും തട്ടിയെടുക്കുകയുമാണ് ഇയാളുടെ രീതി. സ്ത്രീകളെ വലയിലാക്കി കഴിഞ്ഞാൽ പിന്നെ ഇവരെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവരികയും കൂടെക്കഴിയുകയും അവരുടെ കൈവശമുള്ള പണം തീരും വരെ അടിച്ചു പൊളിച്ചുള്ള ജീവിതവും നയിക്കും.
 
പെരിന്തൽമണ്ണ, വൈത്തിരി, എറണാകുളം നോർത്ത്, വെള്ളയിൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കവർച്ച അടക്കം നിരവധി കേസുകളാണുള്ളത്. ഇൻസ്‌പെക്ടർ കെ.രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article