കാസര്‍ഗോഡ് കഞ്ചാവ് വേട്ട

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (14:56 IST)
പൊലീസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിക്കവെ ഇടുക്കി സ്വദേശിയില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടികൂ‍ടി.

കാസര്‍ഗോഡ് പൊലീസാണ് ഇടുക്കി രാജാക്കാട്‌ സ്വദേശി ജെയിന്‍ ജോസഫില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

ഇയാളെ പൊലീസ് അറെസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടാളിയായിരുന്ന കോഴിക്കോട്‌ കാവിലുംപാറ സ്വദേശി ജിസ്മോന്‍ ഓടി രക്ഷപെട്ടു. നിരവധി കഞ്ചാവ്‌ കടത്ത്‌ കേസുകളില്‍ പ്രതികളാണ്‌ ഇരുവരും.