സ്‌ഫോടനം വിജയകരം: തകർന്നടിഞ്ഞ് ആൽഫാ സെറീനും ഹോളിഫെയ്‌ത്തും; പൊടിപടലത്തില്‍ മുങ്ങി മരട്

റെയ്‌നാ തോമസ്
ശനി, 11 ജനുവരി 2020 (11:57 IST)
മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിച്ചുനീക്കി. എച്ച്‌ടുഒ ഹോളി ഫെയ്‌ത്ത് 11.17ന് നടത്തിയ സ്ഫോടത്തിൽ സെക്കൻഡുകൾ കൊണ്ടാണ് കോൺക്രീറ്റ് കൂമ്പാരമായത്. ഇതിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനവും നടന്നു.

ആല്‍ഫ ടവറുകളിലെ ഇരട്ടക്കെട്ടിടങ്ങളും നിലംപൊത്തി. ജനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ ടവറുകൾ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു.
 
11.19നായിരുന്നു ഹോളിഫെയ്ത്ത് നിലംപൊത്തിയത്. രാവിലെ 10.32നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഹോളിഫെയ്ത്ത് എച്ച്‌ടുഒ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 10.32 ന് മുഴങ്ങേണ്ട രണ്ടാം സൈറണ്‍ 11.11 നാണ് മുഴങ്ങിയത്.
 
നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറണ്‍ മുഴങ്ങിയത്. രണ്ടാം സൈറണ്‍ മുഴങ്ങി 6 മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം സൈറണ്‍ മുഴങ്ങി ഒരു മിനിറ്റിന് ശേഷമാണ് സ്‌ഫോടനം നടന്നത്. കുണ്ടനൂര്‍ പാലത്തിന് ഉയരത്തിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ അടിഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article