കേരളത്തിൽ കൂടുതൽ മാവോയിസ്റ്റുകൾ, മുസ്ലിം തീവ്രവാദ വിഭാഗവുമായി ബന്ധം?

ഗോൾഡ ഡിസൂസ
ചൊവ്വ, 19 നവം‌ബര്‍ 2019 (14:17 IST)
കോഴിക്കോട് അറസ്റ്റിലായ അലന്റേയും താഹയുടെയും കൂട്ടുകാരൻ ഉസ്മാനും മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ് സ്ഥിരീകരണം. ഇതോടെ കേരളത്തിൽ അടിതട്ടിൽ തന്നെ മാവോയിസ്റ്റ് സാന്നിധ്യം കൂടുതൽ മറ നീക്കി പുറത്തുവരികയാണ്‌. മാത്രവുമല്ല മാവോയിസ്റ്റുകൾ മുസ്ളീം തീവ്രവാദ വിഭാഗവുമായി ബന്ധം ഉണ്ട് എന്ന് സി,.പി.എം നേതാവും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞത് ഏറെ ചർച്ചയായിരിക്കുകയാണ്. 
 
ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു. അലന്റെ കുടെയുണ്ടായിരുന്ന ഉസ്മാനെ തിരിച്ചരിഞ്ഞെങ്കിലും ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. 
 
മലപ്പുറം, കണ്ണൂര്, വയനാട് ജില്ലകളില്‍ ഉസ്മാനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉസ്മാന്‍റെ സുഹൃത്തുക്കളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറെ കാലമായി മലപ്പുറം പാണ്ടിക്കാട്ടുള്ള ഇയാളുടെ വീട്ടില്‍ വരാറില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. 

അനുബന്ധ വാര്‍ത്തകള്‍

Next Article