മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് ഏജന്‍സികള്‍ ചോദ്യം ചെയ്‍തതിനെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‍ക്വാഡായ ഐഎസ്ഐടിയോട് എന്‍ഐഎ കോടതി വിശദീകരണം തേടി. സിആര്‍പിഎഫ്, ആന്ധ്ര സ്പെഷ്യല്‍ ബ്രാഞ്ച്, ഐബി എന്നീ ഏജന്‍സികളാണ് ഇവരെ ചോദ്യം ചെയ്‍തത്. വിവിധ എജന്‍സികള്‍ ചോദ്യം ചെയ്‍തതിനെക്കുറിച്ച് രൂപേഷ് പരാതിപ്പെട്ടിരുന്നു.
പൊലീസ് കസ്റ്റഡിയിലെ കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. മാവോയിസ്റ്റ് നേതാവ് മല്ല രാജ റെഡ്ഡിയെയും ഭാര്യ സുഗുണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിപ്പിച്ചെന്ന കേസിലാണ് രണ്ട് പേരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇരുവരെയും പെരുമ്പാവൂരില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.