ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ ഇളന്തോടത്ത് കെ മനോജിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിക്രമന് നേരിട്ട് പങ്കെന്ന് അന്വേഷണസംഘം. മനോജ് വധത്തില്‍ ഒന്നാം പ്രതിയാണ് വിക്രമന്‍.
ഇന്നലെ കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായ വിക്രമനെ 25 വരെ വിക്രമനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് മുമ്പായി പൊലീസ് ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. ഈ പരിശേധനയില്‍ വിക്രമന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയതാണ് വിക്രമന് കേസില്‍ നേരിട്ട് പങ്കുള്ളതായി പോലീസിന് വ്യക്തമായത്.
ഈ പൊള്ളലുകള്‍ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന മനോജിനെ കൊലപ്പെടുത്താനായി എറിഞ്ഞ ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. വിക്രമനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ പൊള്ളലിന് കാരണവും. സംഘത്തില്‍ ആരെല്ലാമുണ്ടായിരുന്നുവെന്നും മനസിലാക്കാന്‍ കഴിയുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.