മാണിയേ വീക്ഷണം രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിഛായ

Webdunia
ശനി, 11 ഒക്‌ടോബര്‍ 2014 (13:20 IST)
കെ‌എം മാണിയേ വിമര്‍ശിച്ച് ലേഖനം നല്‍കിയ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിച്ഛായയുടെ മറുപടി. കെ എം മാണിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് പ്രസിദ്ധീകരണത്തിലെ ലേഖനം പറയുന്നത്.
 
വീക്ഷണം ലേഖകന്റെ ഇംഗിതം അനുസരിച്ചല്ല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ തീരുമാനം എടുക്കുമ്പോള്‍ അടിസ്ഥാനവര്‍ഗത്തിന്റെ താല്‍പര്യമാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്ന ജല്‍പ്പനം പുച്ഛത്തോടെ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു.
 
ഏത് മുന്നണിയില്‍ തുടരണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഇക്കാര്യത്തില്‍ ആരുടെയും ഉപദേശം ആവശ്യമില്ലെന്നും എന്തു തീരുമാനവും യുക്തമായ സമയത്ത് എടുക്കാനും നടപ്പാക്കുനുമുള്ള തന്റേടം പാര്‍ട്ടിക്കുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.