ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ച് മമ്മൂട്ടി, ചൊവ്വാഴ്ച മുതൽ സൗജന്യ പരിശോധന

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2023 (19:55 IST)
ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപ്പിടുത്തത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനായി രാജഗിരി ആശുപത്രിയിൽ നിന്നുള മെഡിക്കൽ സംഘം ചൊവ്വാഴ്ച മുതൽ സൗജന്യ പരിശോധന നടത്തും. പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാകും മെഡിക്കൽ സംഘം പര്യടനം നടത്തുക.
 
ചൊവ്വാഴ്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിൻ്റെ പരിശൊധന. ബുധനാഴ്ച കുന്നത്ത് നാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവർക്ക് ഓക്സിജൻ കോൺസൻട്രേറ്ററും സൗജന്യമായി നൽകും.
 
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണലും രാജഗിരി ആശുപത്രിയും സംയുക്തമായാണ് മെഡിക്കൽ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article