മലപ്പുറത്ത് 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ഓഗസ്റ്റ് 2022 (09:25 IST)
മലപ്പുറത്ത് 13 കാരി ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തില്‍ കയറിയ ബാധയെ പ്രാര്‍ത്ഥിച്ചു മാറ്റിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി 13 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. 
 
കുട്ടിയുടെ കുടുംബം ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ പോലീസ് കേസെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article