തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (16:35 IST)
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അവയവങ്ങളുടെ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ചിരുന്നു. ഇത് പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. 
 
എന്നാല്‍ പ്രചരണം തെറ്റാണെന്നും പോസ്റ്റുമോര്‍ട്ടം അവശിഷ്ടങ്ങള്‍ പുറത്തുവയ്ക്കാറില്ലെന്നും പഞ്ഞിയും തുണിയുമായിരുന്നു കവറിലുണ്ടായിരുന്നതെന്നും ഇതാണ് പട്ടികടിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article