കുറ്റിപ്പുറം എസ്ഐക്ക് സസ്പെന്‍ഷന്‍

Webdunia
തിങ്കള്‍, 12 മെയ് 2014 (14:30 IST)
കസ്റ്റഡിയിലെടുത്ത യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റിപ്പുറം എസ്ഐ മനോഹരനെ സസ്പെന്‍ഡ് ചെയ്തു.

ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിയ എസ്ഐ മനോഹരന്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ മാനസികമായി പീഡിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മാനസിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ മേഖലാ ഐജി ഗോപിനാഥിന്റെ ഉത്തരവ് പ്രകാരം മലപ്പുറം എസ്പിയാണ് മനോഹരനെ സസ്പെന്‍ഡ് ചെയ്തത്.