വൈദ്യുതി വകുപ്പിന്റെ ചുമതലയുമായി എം എം മണി മന്ത്രിസഭയിലേക്ക്; വ്യവസായ വകുപ്പ് എസി മൊയ്തീന്

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (13:56 IST)
മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണി മന്ത്രിസഭയിലേക്ക്​. വൈദ്യുതി വകുപ്പാണ്​ എം എം മണിക്ക് ​നൽകിയിരിക്കുന്നത്​. കൂടാതെ എ സി മൊയ്തീന്‍ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ വകുപ്പ് മന്ത്രിയാകും. കൂടാതെ സ്‌പോര്‍ട്‌സും എ സി മൊയ്തീനായിരിക്കും കൈകാര്യം ചെയ്യുക. സി പി എം സംസ്​ഥാന സമിതിയിലാണ് ഈ​ തീരുമാനം.   
 
നിലവിലെ വൈദ്യുത മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് എ സി മൊയ്​തീന്റെ വകുപ്പുകളായ സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല. കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയുടെ ചുമതലയും കടകംപള്ളി സുരേന്ദ്രനാണ്. 
 
പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും എംഎ മണി പ്രതികരിച്ചു.
 
Next Article