അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ല: എം എം മണി

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (14:36 IST)
തൊടുപുഴ: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും വീഴ്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. എല്ലാ മുന്നൊരുക്കങ്ങളോടെയുമാണ് അണക്കെട്ടുകള്‍ തുറന്നത്. മഴയുടെ ശക്തി വർധിച്ചതോടെ വൈദ്യുതി വകുപ്പിന്റേതിന് പുറമേ ജലസേചനത്തിനായി നിര്‍മിച്ച ഡാമുകൾ പോലും തുറക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
25 ലക്ഷത്തോളം പേരുടെ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കുകയാണ്‌ ഇപ്പോൾ കെ.എസ്.ഇ.ബിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് കെടുതിയെ നേരുടാനുള്ള കാര്യങ്ങൾക്ക് അന്തിമ രൂപം നല്‍കിയത്. 
 
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സര്‍ക്കാരിന്റെ ഇടപെടലുകളെ കുറ്റം പറയുന്നവര്‍ക്ക് കാര്യങ്ങൾ നേരെയായതിലുള്ള മനക്ലേശമാണെന്നും അതിനാൽ തന്നെ വിവാദ പ്രസ്താവനകള്‍ക്ക് താല്‍പര്യമില്ലെന്നും എം എം മണി തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article