കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി

ബുധന്‍, 22 ഓഗസ്റ്റ് 2018 (20:39 IST)
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്തരഷ്ട്ര വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് 29ലേക്ക് നീട്ടുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
 
വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ചേർന്ന അവലോകന യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 
 
എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 പേരും പ്രളയബാധിതരാണ്. മാത്രമല്ല സമീപത്തുള്ള ഹോട്ടലുകളും റെസ്റ്റൊറന്റുകളും തുറക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകൾ നേരിടും എന്നത് കൂടി കണക്കിലെടുത്താണ് വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍