സംസ്ഥനത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമായി മുന്നോട്ടുപോകുന്നു, യു എ ഇയുടെ സഹായം സ്വീകരിക്കുതിൽ തടസങ്ങൾ നേരിട്ടാൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

ബുധന്‍, 22 ഓഗസ്റ്റ് 2018 (19:34 IST)
തിരുവന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയിൽ സഹായമായി യു എ ഇ പ്രഖ്യാപിച്ച 700 കോടി സ്വീകരിക്കുന്നതിൽ തടസം ഉള്ളതാ‍യി വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും  ഇക്കാര്യത്തിൽ തടസം നേരിട്ടാൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി പരിഹരിക്കുമെനും മുഖ്യമന്ത്രി വ്യക്തമാക്കി.
 
യു എ ഇയുടെ സഹായം സ്വീകരിക്കുന്നതിന് നിയമപരമായി തടസങ്ങാൾ നേരിടുമെന്ന് കരുതിന്നില്ല. 2016 കൊണ്ടുവന്ന ദേശീയ ദുരന്ത നിവാരന നയത്തിൽ മറ്റു രാജ്യങ്ങൾ സ്വമേധയ നൽകുന്ന ധന സഹായങ്ങൾ സ്വീകരിന്നതിൽ തടസമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് ദുരന്ത നിവാരന പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നുണ്ട്. 12 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ വീടുകളിലേക്ക് മടങ്ങുന്ന ജനങ്ങൾ അവിടുത്തെ കാഴ്ചകൾ കണ്ട് തകർന്നു പോകരുതെന്നും അതെല്ലാം പുനർനിർമ്മിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തോഴിളികൾക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും പലതരത്തിലുള്ള അസുഖങ്ങൾ പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വൈദ്യ പരിശോധന നടത്തി  വേണ്ട മുൻ‌കരുതലുകൽ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍