ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ക്രിസ്മസ് ഗിഫ്റ്റ് എന്ന പേരില്‍ ഒരു ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ സാമ്പത്തിക തട്ടിപ്പിലേക്കാണ് ചെന്നെത്തുക. ഒറ്റ നോട്ടത്തില്‍ ഇവര്‍ നല്‍കിയിരിക്കുന്ന വെബ് പേജ് തട്ടിപ്പാണെന്ന് മനസിലാക്കാം. കാരണം ഒന്നിലേറെ അക്ഷരത്തെറ്റുകളാണ് ഇതിലുള്ളത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുകയോ അരുത്.