ന്യൂനമർദ്ദം അതിതീവ്രമായി: അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മഴയ്ക്ക് സാധ്യത

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (11:03 IST)
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്ക നിർദേശിച്ച അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.
 
ആൻഡമാൻ ദ്വീപുകൾക്ക് സമീപം അതിതീവ്ര ന്യൂനമർദ്ദമായി മാറിയ ചുഴലിക്കാറ്റ് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് 22ന് ബംഗ്ലാദേശ്-മ്യാന്മർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
 
ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article