ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (10:02 IST)
വടക്ക് പടിഞ്ഞാറന്‍ - മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഒഡിഷ - ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്നും നാളെയും മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദത്തിന്റെ പാത/ശക്തി എന്നിവ അനുസരിച്ച് കേരളത്തില്‍ മഴ വ്യാപകമായേക്കും. മലയോര മേഖലകളില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 
 
ന്യൂനമര്‍ദ്ദം നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article