തിമിര്‍ത്ത് പെയ്യും മഴ; കാരണം ചക്രവാതചുഴി, വേണം ജാഗ്രത

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (08:57 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഒന്നിലേറെ ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വടക്കന്‍ കര്‍ണാടക തീരപ്രദേശത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ മധ്യപ്രദേശിനു മുകളിലും ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. 
 
ചക്രവാതചുഴികളുടെ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായി തുടരും. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article