ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദ മേഖലകൾ രൂപപ്പെടുന്നു; ആശങ്കയിൽ തീരപ്രദേശം

തിങ്കള്‍, 21 മെയ് 2018 (14:13 IST)
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഒരേ സമയം രണ്ട് ന്യൂനമർദ്ദ മേഖലകൾ രൂപപ്പെടുന്നതായി കാ‍ലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം സംസ്ഥാനത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല എന്നാണ് ഈ ഘട്ടത്തിൽ കരുതുന്നത്. അതേസമയം മത്സ്യ ബന്ധനത്തൊഴിലാളികളുടെ സുരക്ഷയുടെ കാരയത്തിൽ ആശങ്കകൾ ഉയരുന്നുണ്ട്.  
 
ഒരേ സമയത്ത് രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് നേരത്തെ കാലവർഷം എത്താൻ സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്ര വ്യക്തമാക്കി. ലക്ഷദ്വീപ് ഭാഗത്തേക്ക് മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണം എന്ന് സംസ്ഥാന  ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 29ന് എത്തിയേക്കും എന്നു പ്രതീക്ഷിച്ചിരുന്ന കാലവർഷം രണ്ടൊ മൂന്നോ ദിവസം നേരത്തെ എത്താനാണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍