പ്രണയാഭ്യര്‍ത്ഥനയുമായി നടന്നത് ഒന്നര വര്‍ഷം, അവസാനം പൊലീസിന്റെ താക്കീത്; യുവാവ് പക തീര്‍ത്തത് ഇങ്ങനെ !

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (16:12 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് വൈലേരിപ്പടി സ്വദേശി ഷക്കീറിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 
 
ഇത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് അക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും ടാപ്പും വീട്ടുവളപ്പിലെ വാഴകളും വെട്ടിനശിപ്പിച്ചു. കുട്ടിയെ ശല്ല്യപ്പെടുത്തിയതിന് വീട്ടുകാര്‍ യുവാവിനെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവിനെ വീട്ടുകാര്‍ക്കൊപ്പം വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article