സൂപ്പർമാർക്കറ്റ് ജീവനക്കാരനു വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

എ കെ ജെ അയ്യര്‍
ചൊവ്വ, 18 ജനുവരി 2022 (20:04 IST)
പത്തനംതിട്ട: കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സൂപ്പർ മാർക്കറ്റ് ജീവനക്കാരനു ലഭിച്ചു. സമത സഹകരണ സൂപ്പർ മാർക്കറ്റ് താത്കാലിക ജീവനക്കാരനായ പെരിങ്ങമ്മല ചരിവ് പുരയിടത്തിൽ ഷിബു വർഗീസിനാണ് 75 ലക്ഷം ലഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ലോട്ടറി വിൽപ്പനക്കാരൻ സൂപ്പർ മാർക്കറ്റിലെത്തി ഷിബുവിന്‌ നാല് ടിക്കറ്റുകൾ നൽകിയത്.

ഷിബുവിന്റെ രണ്ട് സഹപ്രവർത്തകരും ടിക്കറ്റെടുത്ത്. എന്നാൽ മണിക്കൂറുകൾക്കകം വന്ന ടീനറുക്കെടുപ്പു ഫലം മൊബൈലിൽ ഓൺലൈനായി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തനിക്കാണെന്നു മനസിലായത്. ടൈപ് എടുത്ത ബാക്കി മൂന്നു ടിക്കറ്റിനും സഹപ്രവർത്തകർ എടുത്ത ഒരു ടിക്കറ്റിനും സമാശ്വാസ സമ്മാനം ആയി 8000 രൂപയും ലഭിച്ചു.

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചു. എന്നാൽ തനിക്കു ടിക്കറ്റ് വിൽപ്പന നടത്തിയ ലോട്ടറിക്കാരന് തന്നെ സമാശാസ സമ്മാനമുള്ള 3 ടിക്കറ്റുകളും ഷിബു സന്തോഷത്തോടെ നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article