+2ല്‍ മുഴുവന്‍ എ പ്ലസ്, നഴ്‌സിങ്ങിന് പോകാന്‍ ആഗ്രഹം, രാത്രിയിലും ലോട്ടറി വില്‍പന നടത്തുന്ന പെണ്‍കുട്ടിയെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ധൈര്യത്തോടെ പോരാടിയ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വമാണ് രഞ്ജു രഞ്ജിമാര്‍. ഇക്കഴിഞ്ഞ ദിവസം യാത്രാമധ്യേ വഴിയരികില്‍ രാത്രിയും ലോട്ടറി വില്‍ക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് പറയുകയാണ് അവര്‍.ആലുവയില്‍ രാത്രി വൈകിയും ലോട്ടറി വില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുവെന്നും അവളുടെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന ലോട്ടറി എടുത്ത് സഹായിച്ചെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
രഞ്ജു രഞ്ജിമാരിന്റെ വാക്കുകളിലേക്ക്
'ഇന്ന് എന്റെ കണ്ണുകളെ കരയിപ്പിച്ച കാഴ്ച്ചയാണ് ഇത്, കുട്ടികളുമായി ലുലുവില്‍ പോയി വരുമ്പോള്‍ ഷവര്‍മ്മ വേണമെന്ന വാശി, വണ്ടി ആലുവ പുളിംച്ചുവട്ടില്‍ shavarma shop ല്‍ നിര്‍ത്തി,, സൈഡില്‍ നിന്ന് ഒരു സുന്ദരിക്കുട്ടി എന്നെ കൈ പൊക്കി കാണിച്ചു, ഞാന്‍ വിചാരിച്ചു പരിചയക്കാരായിരിക്കും എന്ന്, എന്നാല്‍ കുട്ടികള്‍ പറഞ്ഞു ലോട്ടറി വില്ക്കാന്‍ നില്ക്കുന്ന കുട്ടിയാണന്ന്, എന്റെ നെഞ്ച് പിടഞ്ഞു പോയി രാത്രി 8.30 സമയം, ഒരു പെണ്‍ക്കുട്ടി ലോട്ടറി കച്ചവടത്തിന് നില്ക്കണമെങ്കില്‍ അവളുടെ അവസ്ഥ??? അവളെ ചേര്‍ത്ത് നിര്‍ത്തി കാര്യങ്ങള്‍ തിരക്കി,, അവള്‍ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാന്‍ അവള്‍ക്കൊരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു, അവളുടെ കണ്ണുകള്‍ നിറഞ്ഞു, പക്ഷേ അവളത് പുറത്തേക്ക് വിട്ടില്ല കണ്ണിനുള്ളിലേക്ക് തന്നെ തിരിച്ചുവിട്ടു,, ശരിക്കും എന്നെ പോലെ, കഴിവതും കരയാതിരിക്കാന്‍ ശ്രമിക്കും, അവള്‍ പറഞ്ഞു, +2 ല്‍ full A+ വാങ്ങി, Nursing ന് പോകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഈ അടുത്ത കാലത്ത് ബസ്സ് Driver ആയ അച്ഛന് strock വന്ന് ശരീരം തളര്‍ന്ന്, ഇപ്പോള്‍ just നില്ക്കാം എന്ന അവസ്ഥ, അവളുടെ കൂടെ ലോട്ടറി വിലക്കാന്‍ അദ്ധേഹവും വന്ന് ഒരു മൂലയ്ക്ക് ഇരിക്കും, മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു, അവളുടെ കണ്ണുകളില്‍ ഒരു ലക്ഷ്യസ്ഥാനം തിരയുന്ന തിളക്കം ഞാന്‍ കണ്ടു, അവളുടെ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന ലോട്ടറി വാങ്ങി സഹായിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്, ഇനി എന്തെങ്കിലും സഹായം ചെയ്യാന്‍ ദൈവം എനിക്ക് അവസരം തരട്ടെ ,,, God bless you മോളെ,,, എന്തെങ്കിലും സഹായം ചെയ്യാന്‍ സന്മനസ്സുള്ളവര്‍ ഉപേക്ഷ വിചാരിക്കരുത് 8281645054 ( രമേശ് KV വാസുദേവന്‍)
കഴിഞ്ഞ ദിവസം ഈ കുട്ടിയില്‍ നിന്നും എടുത്ത 3Tickets ന് 2000 RSവച്ച് അടിച്ചു, അത് ആ കുട്ടിക്ക് തന്നെ തിരികെ കൊടുത്തു, , വലിയ സംഖ്യ ഒന്നുമല്ല എങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കുപകരിക്കുമല്ലൊ, ഉടനെ തന്നെ ആ മോള് വില്ക്കുന്ന Tick ന് ഒന്നാം സമ്മാനം അടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു,, കാരണം നീ അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട്, ഇതൊക്കെ ഈശ്വരന്‍ കാണുന്നുണ്ട്, നിന്റെ കണ്ണുകളിലെ ആതിളക്കം നിന്റെ സ്വപ്നങ്ങളുടെ തിളക്കമാണ്, Love you'-രഞ്ജു രഞ്ജിമാര്‍ കുറിച്ചു.