12 കോടിയുടെ ഓണം ബമ്പർ അടിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്

ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (14:44 IST)
തിരുവോണം ബമ്പർ ലോട്ടറിയുടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി TE  645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിലുള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തറയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ  ആരാണെന്ന് കണ്ടെത്താനായിട്ടില്ല..
 
300 രൂപയായിരുന്നു ഓണം ബമ്പറിന്റെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പര്‍ സമ്മാന തുക 12 കോടി രൂപയാക്കിയത്. രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടിയും മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും.നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. മറ്റ് സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.
 
12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. TA,TB,TC,TD,TE,TG എന്നീ ആറ് സീരീസുകളിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. ഇത് മുഴുവനും വിറ്റഴിഞ്ഞു. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ടിക്കർ പ്രകാശനം ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍