ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 791 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റിലായത് 735 പേര്‍

ശ്രീനു എസ്
ബുധന്‍, 22 ജൂലൈ 2020 (07:28 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 791 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 735 പേരാണ്. 186 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 5022 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.
 
തിരുവനന്തപുരം റൂറലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 194 പേര്‍ക്കെതിരെ കേസ് എടുക്കുകയും 164 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. 30വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article