തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും

ശ്രീനു എസ്
ബുധന്‍, 22 ജൂലൈ 2020 (07:01 IST)
തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളില്‍ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാര്‍പ്പിക്കും. ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യവും ഈ കേന്ദ്രങ്ങളില്‍ ഒരുക്കും.
 
പുതിയ സി.എഫ്.എല്‍.റ്റി.സികള്‍-എസ്.എന്‍.വി.എച്ച്.എസ്.എസ്, നെടുങ്കണ്ട. എം.എം.എം.ജി.എല്‍.പി.എസ്, നെടുങ്കണ്ട. എസ്.എന്‍.വി.ജി.എച്ച്.എസ്.എസ്, ചെക്കാലവിളാകം. ഗവ.എച്ച്.എസ്, വക്കം. സെന്റ് നിക്കോളാസ് കണ്‍വെന്‍ഷന്‍ സെന്റര്‍, പുല്ലുവിള. ഗവ. കെ.എന്‍.എം. കോളേജ്, കാഞ്ഞിരംകുളം. ജവഹര്‍ നവോദയ വിദ്യാലയം, ചെറ്റച്ചല്‍. റോസ മിസ്റ്റിക്ക സ്‌കൂള്‍, മുക്കോല. ഷൂട്ടിംഗ് അക്കാഡമി, വട്ടിയൂര്‍ക്കാവ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം. ഫ്രീ മാഷന്‍സ് ഹാള്‍, വഴുതയ്ക്കാട്. ശ്രീ മൂലം ക്ലബ്, വഴുതയ്ക്കാട്. അളകാപുരി ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി. ആര്‍.ഡി.ആര്‍ ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി. സരസ്വതി വിദ്യാലയം, വട്ടിയൂര്‍ക്കാവ്. എം.ജി.എം സ്‌കൂള്‍, ആക്കുളം.

അനുബന്ധ വാര്‍ത്തകള്‍

Next Article