ലോക്ക് ഡൌണില്‍ വീട്ടില്‍ അഭയം നല്‍കിയ സുഹൃത്തിന്‍റെ ഭാര്യയുമായി യുവാവ് മുങ്ങി

ജോര്‍ജി സാം
ബുധന്‍, 20 മെയ് 2020 (22:07 IST)
ലോക്ക്ഡൗണില്‍ അഭയം നല്‍കിയ സുഹൃത്തിന്‍റെ ഭാര്യയുമായി യുവാവ് മുങ്ങി. മൂവാറ്റുപുഴയിലാണ് സംഭവം. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിവസം മൂന്നാറിലേക്ക് പോകാനായി മൂവാറ്റുപുഴയിലെത്തിയതായിരുന്നു യുവാവ്. എന്നാല്‍ മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ക്ക് വാഹനമൊന്നും ലഭിക്കാതെ കുടുങ്ങിപ്പോയി.
 
അപ്പോഴാണ് മൂവാറ്റുപുഴയില്‍ ഒരു പഴയ സുഹൃത്തിന്‍റെ വീടുള്ള കാര്യം യുവാവിന് ഓര്‍മ്മ വന്നത്. എവിടുന്നൊക്കെയോ സുഹൃത്തിന്‍റെ നമ്പര്‍ കണ്ടെത്തി വിളിച്ചു. താന്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിപ്പോയെന്നും എങ്ങനെയെങ്കിലും സഹായിക്കണം എന്നു പറഞ്ഞു. ഉടന്‍ തന്നെ സുഹൃത്ത് കാറുമായി എത്തി യുവാവിനെ കൊണ്ടുപോയി. ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ കഴിഞ്ഞു.
 
ഇതിനിടെ സുഹൃത്തിന്‍റെ ഭാര്യയുമായി പ്രണയം ആരംഭിച്ചു. മൂന്നാറിലേക്ക് പോകാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ഇനി പൊയ്ക്കൊള്ളാന്‍ സുഹൃത്ത് പറഞ്ഞിട്ടും പോകാന്‍ യുവാവ് കൂട്ടാക്കിയില്ല. ഇതോടെ രണ്ടുപേരും തമ്മില്‍ ഇടഞ്ഞു. കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ യുവാവ് മൂന്നാറിലേക്ക് പോയി.
 
എന്നാല്‍ ദിവസങ്ങള്‍ക്കകം കാറുമായെത്തി യുവതിയെയും കുട്ടികളെയും അതില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇതോടെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സുഹൃത്ത് പൊലീസിനെ സമീപിച്ചു.
 
യുവതി മടങ്ങിയെത്തി കുട്ടികളെ ഭര്‍ത്താവിന് വിട്ടുനല്‍കിയ ശേഷം കാമുകനൊപ്പം മടങ്ങുകയും ചെയ്‌തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article