തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും

എ കെ ജെ അയ്യര്‍
ശനി, 7 നവം‌ബര്‍ 2020 (09:04 IST)
തിരുവനന്തപുരം:  കോവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്.  ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസര്‍, സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
 
കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക്, സാനിട്ടൈസര്‍, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ കമ്മീഷന്‍ ലഭ്യമാക്കും. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടാണ്. പോളിംഗിന് മൂന്ന് ദിവസം മുമ്പ് വരെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാം. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് സാനിട്ടൈസറും  ബ്രേക്ക് ദി ചെയിന്‍ സൗകര്യവും ലഭ്യമാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article