കൊവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ

ശനി, 7 നവം‌ബര്‍ 2020 (08:06 IST)
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്‌‌താൽ പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം നടപ്പിൽ വരുത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
 
അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പരാമർശം. ബംഗാളിൽ മമതാ ബാനർജിയെ പുറത്താക്കി ബിജെപിയുടെ വികസനരാഷ്ട്രീയത്തിലൂടെ അധികാരം പിടിച്ചെടുക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്.
 
പൗരത്വ നിയമം നടപ്പാക്കുകയും അഭയാർഥികൾക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകർച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും നിയമം നടപ്പിലാക്കുക തന്നെ ചെയ്യും. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ അമിത് ഷാ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍