മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രം: മദ്യക്കമ്പനികൾക്ക് നിർദേശം നൽകി സർക്കാർ

Webdunia
വെള്ളി, 22 ജനുവരി 2021 (08:26 IST)
മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രമേ വിൽപ്പന നടത്താവു എന്ന് സർക്കാർ, മാർച്ച് ഒന്നുമുതൽ ഈ ഈ രീതിയിലേക്ക് മാറാൻ മദ്യ നിർമ്മാണ കമ്പനികൾക്ക് സർക്കാർ നോട്ടീസ് നൽകി. ബെവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലൂടെ ഗ്ലാസ് കുപ്പികലിലുള്ള മദ്യം മാത്രമേ ഇനി വിൽപ്പന നടത്തു. എന്നാൽ നിലവിൽ സ്റ്റോറ്റുക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റു തീർക്കാൻ തടസങ്ങളില്ല. മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെയാണ് പ്ലസ്റ്റിക് കുപ്പികൾ പൂർണമായും ഒഴിവാക്കണം എന്ന നിർദേശം മുന്നോട്ടുവച്ചത്. നേരത്തെ ഈ ആവശ്യം സർക്കാർ മദ്യ കമ്പനികൾക്ക് മുന്നിൽ വച്ചിരുന്നു എങ്കിലും മദ്യത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റം വരുത്തണം എന്ന് കമ്പനികൾ ആവശ്യപ്പെടുകയായിരുന്നു, അതോടെ നിർദേശം നടപ്പിലായില്ല. എന്നാൽ അടിസ്ഥാന വില വർധിപ്പിയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചതോടെ വീണ്ടും നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article