ഇടത് സര്‍ക്കാര്‍ വന്നാല്‍ വിഴിഞ്ഞം കരാറുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍

Webdunia
വെള്ളി, 1 ജനുവരി 2016 (16:04 IST)
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാത്ത് വിഴിഞ്ഞത്ത് അദാനിയുമായുള്ള കരാര്‍ തുടരുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സര്‍ക്കാരുകള്‍ മതനിരപേക്ഷ നിലപാടുകള്‍ പിന്തുടരണമെന്നും പിണറായി പറഞ്ഞു.
 
അതേസമയം, അടുത്ത മുഖ്യമന്ത്രിയാകേണ്ടത് എഴുപതുകാരനാണോ തൊണ്ണൂറുകാരനാണോ എന്നും പിണറായി ചോദിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര കേരള പഠനകോൺഗ്രസിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാർത്താസമ്മേളനത്തിലായിരുന്നു പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.
 
പാർട്ടിയിൽ 25 വയസു മുതൽ തൊണ്ണൂറ്റഞ്ച് വയസ് വരെയുള്ള ഊർജസ്വലരായ ആളുകളുണ്ടെന്നും എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. കൗതുകകരമായ ചോദ്യവും ഉത്തരവും ഉണ്ടായത്.
 
നാടിന്‍റെ വികസനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകാൻ സി പി എം തയാറാണ്. ഏത് പദ്ധതിയാണ് ഈ സർക്കാർ പ്രാവർത്തികമാക്കിയതെന്നും എല്ലാം പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നും പിണറായി പറഞ്ഞു.