ജോസ് വിഭാഗം സ്വാധീനമുള്ള ‌രാഷ്ട്രീയകക്ഷി, മുന്നണി പ്രവേശനത്തെ പറ്റി ഇടതുമുന്നണി ചർച്ചചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ

Webdunia
വ്യാഴം, 2 ജൂലൈ 2020 (11:56 IST)
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള രാഷ്ട്രീയകക്ഷിയാണെന്നും മുന്നണി പ്രവേശനത്തെ പറ്റി എൽഡിഎഫ് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും എൽഡിഎഫ് കൺവീനർ അ വിജയരാഘവൻ.ദേശാഭിമാനിയിലെ ലേഖനത്തിൽ ഇതു സംബന്ധിച്ച് ‌സിപിഐ പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്റെ ലേഖനത്തിലെ വാക്കുകൾ യാതാർത്ഥ്യമാണെന്നും ‌വിജയരാഘവൻ പറഞ്ഞു.
 
യുഡിഎഫിലെ നിലവിലെ പ്രതിസന്ധിയും നിലവിൽ കേരളത്തില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചമ്യ്യും. യു‌ഡിഎഫ് വിട്ടവർ നിലപാട് വ്യക്തമാക്കിയാൽ എൽഡിഎഫ് ഈ വിഷയത്തിൽ അഭിപ്രായം പറയുമെന്നും ഇതുവരെയും ആരും സമീപിച്ചിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
 
അതേസമയം ഇടതു‌നേതാക്കളുടെ പ്രസ്‌തവനയിൽ സന്തോഷമുണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഇടതുമുന്നണിയുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article