ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്ന് കാനം രാജേന്ദ്രൻ

ചൊവ്വ, 30 ജൂണ്‍ 2020 (13:32 IST)
ദുർബലപ്പെടുന്ന വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത എൽഡിഎഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണിയുടെ വെന്റിലേറ്ററാകാൻ തങ്ങളില്ലെന്നും കാനം വ്യക്തമാക്കി.ഇടതു നയങ്ങൾ പുലർത്തുന്നതാണ് എൽഡിഎഫ് ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ജോസ് കെ മാണീ വിഭാഗം എങ്ങോട്ട് പോയാലും എല്‍ഡിഎഫിനെന്താ പ്രശ്‌നം. അവരുടെ വിധി അവര്‍ തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കുറച്ചു വ്യത്യാസങ്ങളുണ്ട് കാനം പറഞ്ഞു. അതേ സമയം ജോസ് കെ. മാണി വിഭാഗം ഇടതു മുന്നണിയുമായി ചേര്‍ന്നു പോവുമെങ്കില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് അത് ഞങ്ങൾക്ക് കൂടി ബോധ്യപ്പെടേണ്ടതുണ്ട് എന്ന മറുപടിയാണ് കാനം നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍