സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസഹായം ഇനത്തിലുള്ള കുറവ് വന്നതാണെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട 1200 കോടി രൂപ നഷ്‌ടമായി. ഈ വര്‍ഷവും അത് പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് സാമ്പത്തിക പരിഷ്‌ക്കരണം ആവശ്യമായി വന്നിരിക്കുന്നത്. മദ്യനയവും നികുതി വര്‍ധനയും കൂട്ടിക്കുഴയ്‌ക്കരുത്. ഇത് രണ്ടും രണ്ടു കാര്യമാണെന്നും മാണി പറഞ്ഞു.