ഗള്‍ഫില്‍ മലയാളികളില്ലായിരുന്നെങ്കില്‍ കേരളം കുത്തുപാളയെടുത്തേനെ
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (14:29 IST)
സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തികഞെരുക്കവും തമ്മിലുള്ള വ്യത്യാസം മലയാളിക്ക് മനസിലായില്ലെങ്കിലും മലയാളികള്‍ ഗള്‍ഫ് മേഖലകളില്‍ എത്തിയില്ലായിരുന്നു എങ്കില്‍ കേരളം ഇപ്പോള്‍ കുത്തുപാള എടുത്തേനെ. കാരണമെന്താണെന്നോ കഴിഞ്ഞ സമ്പത്തിക വര്‍ഷം ഗളഫ് മേഖലകളില്‍ നിന്നുള്ള മലയാളികള മാത്രം കേരളത്തിലേക്ക് ഒഴുക്കിയത് 72,680 കോടി രൂപയാണ്!
ഗള്‍ഫ് രാജ്യങ്ങള്‍ ആകെ 23.63 ലക്ഷം മലയാളികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 2011 ല്‍ 49, 695 കോടി അയച്ചതിന്റെ സ്ഥാനത്താണ് ഈ വളര്‍ച്ച എന്നുള്ളത് പ്രത്യേകം ഓര്‍ക്കണം. 2011ലേതിനേക്കാള്‍ 46 ശതമാനത്തോളം അധികമാണിതെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ വെളിപ്പെടുത്തുന്നു. ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണത്തിന്റെ തോത് മുകളിലേക്കാണ് 1996 മുതല്‍.
1996ല്‍ 13,652 കോടിയായിരുന്നു പ്രവാസികള്‍ അയച്ചത്. 2003ലാകട്ടെ ഇത് 18,465 കോടിയായി. 2008ല്‍ 43,288 കോടി രൂപയായും ഇത് ഉയര്‍ന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 ഇരട്ടിയും കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന പണത്തിന്റെ 4.9 ഇരട്ടിയും വരുന്നതാണ് കഴിഞ്ഞ വര്‍ഷം മലയാളികള്‍ അയച്ച പണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.