യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി : കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 19 ഫെബ്രുവരി 2024 (19:11 IST)
എറണാകുളം: ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് ലഭിച്ച ആധാർ കാർഡിലെ വിവരം അനുസരിച്ചു ഒറ്റപ്പാലം സ്വദേശിനി റംസിയാണ് മരിച്ചതെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
 
ആലുവയിലെ ബിനാനിപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള കാരോത്തുകുന്നിലുള്ള താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്കൊപ്പം കഴിഞ്ഞിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ താൻ ദിവസങ്ങളായി ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു ഇയാൾ പറയുന്നത്.
 
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു കുളിമുറി. പോലീസ് എത്തി വാതിൽ ചവിട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article