ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തില്‍പ്പെട്ട സ്ത്രീകളാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതെന്നും മന്ത്രി അറിയിച്ചു.
അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ച് തന്റെ ചോറൂണ് നടത്തിയതെന്ന് ക്ഷേത്രം ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായര്‍ പറഞ്ഞു. പന്തളം രാജാവിന്റെ നിര്‍ദേശമനുസരിച്ചാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണെന്നും സനാധന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ടി.കെ.എ നായര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.