കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് യൂസഫലിയും രവി പിള്ളയും നൽകും

എ കെ ജെ അയ്യര്‍
വ്യാഴം, 13 ജൂണ്‍ 2024 (20:08 IST)
എറണാകുളം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളി കുടുംബങ്ങൾക്ക്  വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും ധനസഹായം നൽകും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എംഎ.യൂസഫലി അഞ്ച് ലക്ഷം രൂപ വീതവും രവി പിള്ള രണ്ട് ലക്ഷം രൂപ വീതവും ആണ് നല്‍കുക. 
 
ഇതു സംബന്ധിച്ച വിവരം ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സഹായം നോര്‍ക്ക മുഖേനയാണ് നൽകുക. 
 
കേന്ദ്ര സംസ്ഥാന സർക്കാരുകളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.
 
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം സംഭവത്തിൽ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചിരുന്ന

അനുബന്ധ വാര്‍ത്തകള്‍

Next Article