കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍. 14 കാരനെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്. കഴിഞ്ഞദിവസം കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നലല്കിയിരുന്നു.
കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു മൊഴി നലല്‍കിയ കുട്ടി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകുംവിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. പ്രതി കുട്ടിയെ 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു.