പിണറായിയുടെ ഭരണത്തില്‍ ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറി: കുമ്മനം

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (11:02 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധത്തിൽനിന്ന് ഉണ്ടായതാണെന്ന് കുമ്മനം പറഞ്ഞു. മലയാളിയുടെ സുരക്ഷയെയും അഭിമാന ബോധത്തേയും പറ്റി ആശങ്കയുണ്ടെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദേശവിരുദ്ധരെ കേരളത്തിലെ ഇടത്, വലത് മുന്നണികൾ സഹായിക്കുന്നതിനു നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും കുമ്മനം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
 
പോസ്റ്റ് വായിക്കാം: 
 

അനുബന്ധ വാര്‍ത്തകള്‍

Next Article