ആർഎസ്എസിനെതിരെയുള്ള സർക്കാർ നടപടികൾ പ്രസ്താവനയിൽ ഒതുങ്ങി: രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (10:08 IST)
സംസ്ഥാന സർക്കാരിനെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം ലംഘനം നടത്തി ദേശീയ പതാക ഉയർത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സംഘപരിപാവിറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിടുന്നത് മതിയാക്കി മുഖ്യമന്ത്രി നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയാത്തതിലെ നിരാശമൂലമാണ് ആർഎസ്എസ് സംസ്ഥാനത്തിനെതിരെ തിരിയുന്നത്. ആർ.എസ്.എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം ഒറ്റകെട്ടായി നിൽക്കും. 
 
ആളുകളെ തമ്മിലടിപ്പിക്കാൻ വേണ്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനും വിദ്വേഷ പ്രസംഗം നടത്തിയ കെ.പി.ശശികലയ്ക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം ചെറുവിരൽ പോലും സർക്കാർ അനക്കിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍