കെഎസ്ആര്‍ടിസി നടപടിക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍; അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ വെട്ടിചുരുക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. നിലവില്‍ സ്വകാര്യബസുകളില്‍ ഫെയര്‍ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇത് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
കണ്‍സഷന്‍ ഭാരം സ്വകാര്യ ബസുകളുടെ മേല്‍ മാത്രം വയ്ക്കുന്നത് ശരിയല്ലെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ പറഞ്ഞു.