താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (18:48 IST)
താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. ബസ് ഓടിച്ച ഡ്രൈവര്‍ മുഹമ്മദ് റഫീക്കിന്റെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
 
കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ അഞ്ചുദിവസം റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കണമെന്നും കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article