കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 നവം‌ബര്‍ 2022 (17:24 IST)
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ആലുവ- പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഒക്കല്‍ എസ്എന്‍എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.
 
ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലേയ്ക്ക് പോകാനായാണ് ഫര്‍ഹ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസില്‍ തിരക്കായതിനാല്‍ ഡോറിന് സമീപമാണ് കുട്ടി നിന്നത്. അപ്രതീക്ഷിതമായി ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article