15 ദിവസം കൊണ്ട് നഷ്ടം 100 കോടി, സംസ്ഥാനത്ത് മദ്യവില ഇനിയും ഉയരും

വെള്ളി, 18 നവം‌ബര്‍ 2022 (15:18 IST)
സംസ്ഥാനത്ത് മദ്യ വില ഇനിയും ഉയരും. ഡിസ്റ്റലറികളുടെ സമ്മർദ്ദത്തിന് വഴങ്ങി മദ്യത്തിൻ്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമൂലം ഖജനാവിന് 170 കോടി നഷ്ടം പരിഹരിക്കാൻ സർക്കാർ മദ്യവില ഉയർത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പ്രവർത്തനം നിർത്തിയതോടെ ജനപ്രിയ ബ്രാൻഡുകളോന്നും വിൽപ്പനയ്ക്കെത്തിയിരുന്നില്ല. ഇതുമൂലം കഴിഞ്ഞ 15 ദിവസത്തിനുള്ളീൽ 100 കോടിയുടെ നഷ്ടമാണ് ബെവ്കോയ്ക്ക് ഉണ്ടായത്.
 
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്പിരിറ്റിന് 40 ശതമാനമാണ് വില ഉയർന്നത്. ഉയർന്ന വിലയിൽ സ്പിരിറ്റ് വാങ്ങി മദ്യം ഉത്പാദിപ്പിക്കാൻ അറിയിച്ചാണ് സംസ്ഥാനത്തെ ഡിസ്റ്റലറി ഉടമകൾ മദ്യോത്പാദനം നിർത്തിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി മുന്നോട്ട് പോയാൽ ബെവ്കോയ്ക്ക് ഉണ്ടായ നഷ്ടം കണക്കിലെടുത്താണ് വിറ്റുവരവ് നികുതി ഒഴിവാക്കാനുള്ള സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയത്.
 
വിൽപ്പന നികുതി രണ്ടു ശതമാനം വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ധന-എക്സൈസ് വകുപ്പുകള്‍ തമ്മിലുള്ള ചർച്ചയിലെ ധാരണ. അടുത്ത മന്ത്രിസഭായോഗത്തിൽ മദ്യവിലയുടെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍