ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (09:18 IST)
ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപമെടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് തീവ്രന്യൂനമര്‍ദമായി പടിഞ്ഞാറു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മൂന്ന് ദിവസത്തിനകം തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തെത്തും. 
 
ഈ മേഖലയിലെല്ലാം കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ മണ്‍സൂണിനെ ന്യൂനമര്‍ദം വലിച്ചെടുക്കുന്നതാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണം. പകുതിയിലധികം ജില്ലകളിലും ചെറിയ മഴയ്ക്ക് പോലും സാധ്യതയില്ല. ഇത് 25 വരെ നീണ്ടു പോകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍