എന്താണ് പൈങ്കുനി ഉത്രം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (16:57 IST)
പമ്പ: ഫാല്‍ഗുണ മാസത്തിലെ ഉത്രം നക്ഷത്രമാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പിറന്നാള്‍. ശബരിമലയിലും കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിലും ഫാല്‍ഗുണ ഉത്രമെന്ന പൈങ്കുനി ഉത്രത്തിന്റെ ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടന്നു.
 
ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കി. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്.
 
വേനലില്‍ വരണ്ടു മലിനമായിത്തുടങ്ങിയ പമ്പാനദി വേനല്‍ മഴയില്‍ ശുദ്ധമായി. ശബരിമലയിലെ വെള്ളക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.
 
കലിയുഗ വരദനും ശബരീ വാസനുമായ അയ്യപ്പ ഭഗവാന്റെ ജന്മദിനത്തില്‍ ശബരിമല ദര്‍ശനത്തിന് ആയിരങ്ങളെത്തിയിരുന്നു. ഭഗവാനെ സന്ദര്‍ശിച്ച് സദ്യ ഉണ്ണുന്നതിനായി വന്‍ തിരക്കാണ് ശബരിമലയില്‍ ഇത്തവണ അനുഭവപ്പെട്ടത്.
 
ഭഗവാന്റെ ജന്മനക്ഷത്രമായ പൈങ്കുനി ഉത്രം വിശേഷാല്‍ പൂജ-കളോടും പിറന്നാള്‍ സദ്യയോടും കൂടി വിപുലമായ രീതിയിലാണ് വെള്ളിയാഴ്ച ആഘോഷിച്ചത്. പതിവ് പൂജകള്‍ കൂടാതെ ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും നടന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍