കോഴിക്കോട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ച് ഭാര്യയെയും മറ്റൊരാളെയും ഭര്‍ത്താവ് കുത്തി പരുക്കേല്‍പ്പിച്ചു. താമരശ്ശേറ്റി സ്വദേശികളായ ജിന്റോ, ബിന്ദു എന്നിവര്‍ക്കാണ് കുത്തേറ്റത്.
ബിന്ദുവിന്റെ ഭര്‍ത്താവ് സുനിലാണ് രണ്ടുപേരെയും കുത്തിയത്. സുനിലിനെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജിന്റോയെയും ബിന്ദുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്റോയുടെ പരുക്ക് ഗുരുതരമാണ്.
സുനിലും ഭാര്യ ബിന്ദുവും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച ചര്‍ച്ചയ്ക്കായി കുടുംബകോടതിയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.