കോഴിക്കോട് ബൈക്ക് അപകടത്തെ തുടര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (12:14 IST)
കോഴിക്കോട് ബൈക്ക് അപകടത്തെ തുടര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചു. ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി ചാക്കേരിക്കാട് പറമ്പ് ബൈത്തുല്‍ റഹ്മയില്‍ കെടി ജാഫറിന്റെ മകന്‍ കെടി ജിന്‍ഷാദ് ആണ് മരിച്ചത്. കഴിഞ്ഞ 22-ാം തീയതി രാവിലെ അരക്കിണര്‍ റെയില്‍വേ ലൈന്‍ റോഡിലായിരുന്നു അപകടം നടന്നത്.
 
പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ജിന്‍ഷാദ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിയാണ് ജിന്‍ഷാദ്.

അനുബന്ധ വാര്‍ത്തകള്‍

Next Article